ഭാരത് ജോഡോ യാത്രയ്ക്ക് സ്വാഗതം; ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്നതിന്റെ സൂചനയെന്ന് കോൺഗ്രസ്

single-img
25 November 2022

മധ്യപ്രദേശിലേക്ക് പ്രവേശിച്ച രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ‘സ്വാഗതം’ പറഞ്ഞ ജ്യോതിരാദിത്യ സിന്ധ്യയുടെ നടപടി തന്റെ പഴയ പാര്‍ട്ടിയിലേക്ക് മടങ്ങുന്നുവെന്നതിന്റെ സൂചനയാണെന്ന് ദേശീയ കോണ്‍ഗ്രസ് വക്താവ് കുല്‍ദീപ് സിങ് റാത്തോര്‍.

കഴിഞ്ഞ ദിവസം രാവിലെ മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ ബോദാര്‍ലി ഗ്രാമത്തിലേക്ക് ഭാരത് ജോഡോ യാത്ര പ്രവേശിച്ചിരുന്നു. യാത്രയിലെ എല്ലാവരെയും മധ്യപ്രദേശിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് ന ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചത്.

കോണ്‍ഗ്രസ് നേതാവായിരുന്ന ഇദ്ദേഹം 2020 മാര്‍ച്ചിലാണ് പാര്‍ട്ടി വിട്ടത്. ‘അദ്ദേഹത്തിന്റ പ്രതികരണം ‘ഘര്‍ വാപസി’യുടെ സൂചനയാണ്.’, കോണ്‍ഗ്രസ് വക്താവും ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനുമായ കുല്‍ദീപ് സിങ് റാത്തോര്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി നയിക്കുന്ന സംസ്ഥാന സര്‍ക്കാരിനോടുള്ള അന്തുഷ്ടിയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.