മാസപ്പടി; കോൺഗ്രസ് നടത്തുന്നത് ബോധപൂർവമുള്ള നുണപ്രചാരണമെന്ന് ഇപി ജയരാജൻ

single-img
7 May 2024

മാസപ്പടി വിവാദത്തിൽ കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന് വിജിലൻസ് കോടതിയിൽ നിന്ന് തിരിച്ചടി കിട്ടിയതിന് പിന്നാലെ പ്രതികരണവുമായി സംസ്ഥാന ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. കോൺഗ്രസ് നടത്തുന്നത് ബോധപൂർവമുള്ള നുണപ്രചാരണമെന്ന് അദ്ദേഹം വിമർശിച്ചു.

മാസപ്പടി എന്ന് പറഞ്ഞുകൊണ്ട് കുറേ കാലമായി നടക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണിത്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് വേട്ട തുടങ്ങിയിട്ട് ഏറെ കാലമായി. ലാവ്‌ലിൻ കേസും അതുതന്നെയാണ്.കേസിൽ മുഖ്യമന്ത്രിയെ പ്രതി ചേർക്കണമെന്ന് പറഞ്ഞാണ് കോടതിയിൽ പോയത്. കോടതിയെല്ലാം തള്ളിക്കളഞ്ഞില്ലേ.

വിഷയത്തിലേക് മാധ്യമങ്ങൾ ഉണ്ടാക്കിയ പ്രചാരവേല എത്ര വലുതാണ്. മുഖ്യമന്ത്രിയുടെ മകൾ ആണെന്ന് കാരണത്താൽ സ്ത്രീ എന്ന പരിഗണന പോലും നൽകിയില്ല. ഇതാണ് യുഡിഎഫിന്റെ രാഷ്ട്രീയ നിലപാട്. മുഖ്യമന്ത്രിയെ തകർക്കാൻ കഴിയാത്തതുകൊണ്ടാണ് കുടുംബത്തെ ലക്ഷമിട്ടത്. ഇതൊന്നും ശരിയായ രാഷ്ട്രീയ പ്രവർത്തനമല്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശനെക്കാൾ ഞാനാണ് കേമൻ എന്ന് തെളിയിക്കാൻ ആണ് കുഴൽനാടന്റെ ശ്രമം. കോടതിയിൽ ഒരു തെളിവ് പോലും ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും ഇപി കുറ്റപ്പെടുത്തി.