കോൺഗ്രസ് സമീപനം സംഘപരിവാറിന്‍റെ വര്‍ഗീയതയ്ക്ക് പ്രോത്സാഹനം നല്‍കുന്നത്: മുഖ്യമന്ത്രി

single-img
23 September 2022

കോൺഗ്രസ് ഇപ്പോൾ രാജ്യത്ത് അപ്രസക്തമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോൺഗ്രസ് സ്വീകരിക്കുന്ന സമീപനങ്ങൾ സംഘപരിവാറിന്‍റെ വര്‍ഗീയതയ്ക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്നും തൃശൂർ തേക്കിൻകാട് മൈതാനിതിൽ നടന്ന അഴീക്കോടൻ രാഘവൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഹുലിൻറെ സ്ഥാനാർത്ഥിത്വവുമായി ഇനിയും വന്നാല്‍ കേരളത്തിലത് വിലപ്പോകില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് നടപ്പാക്കിയ ആഗോളവത്കരണ നയത്തിൻ്റെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും ഒരു പോലെയാണെന്നും ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങളാണെന്നും വിമർശനം ഉയർത്തി.ആദ്യ യു പി എ സർക്കാരിൻ്റെ കാലത്തെ പ്രവർത്തനങ്ങൾ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.