പുലിമടയില്‍ ചെന്ന് ഈഡിപ്പേടിയില്ലാതെ പുലികളെ നിര്‍ഭയം നേരിടുന്ന സഖാവ് ജോണ്‍ ബ്രിട്ടാസ്; അഭിനന്ദനവുമായി കെടി ജലീൽ

single-img
7 February 2024

സിപിഎം എംപിയായ ജോണ്‍ ബ്രിട്ടാസ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ചെയ്ത പ്രസംഗത്തെ അഭിനന്ദിച്ച് മുൻ മന്ത്രി കെ ടി ജലീല്‍. അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയും കേരളത്തിനോടുള്ള കേന്ദ്രത്തിന്റെ അവഗണയും, ഫാസിസ്റ്റ് നിലപാടുമെല്ലാം വ്യക്തമായി തന്നെ പ്രതിപാദിച്ച പ്രസംഗം വലിയ രീതിയിലാണ് കേരളം ഏറ്റെടുത്തത്.

പുലിമടയില്‍ ചെന്ന് ഈഡിപ്പേടിയില്ലാതെ പുലികളെ നിര്‍ഭയം നേരിടുന്ന സഖാവ് ജോണ്‍ ബ്രിട്ടാസ്. നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നാണ്് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ എഴുതിയത് .

കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം :

”ഗാന്ധിജിയുടെ രാമനാണ് ഞങ്ങളുടെ രാമന്‍. നാഥുറാം ഗോഥ്‌സെയിലെ റാമാണ് നിങ്ങളുടെ രാമന്‍. നിങ്ങളീ രാജ്യത്തെ ഇരുണ്ട യുഗത്തിലേക്കാണ് കൊണ്ടുപോകുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ ”മീഡിയ” ഇല്ല, ”മോഡിയ”യാണ് ഉള്ളത്. ദൈവത്തിന്റെ പ്രാണപ്രതിഷ്ഠയല്ല, കഷ്ടപ്പെടുന്ന മനുഷ്യരുടെ പ്രാണപ്രതിഷ്ഠയാണ് രാജ്യത്ത് നടത്തേണ്ടത്.

പ്രധാനമന്ത്രി പുരോഹിതന്റെ വേഷം കെട്ടുകയാണോ, അതോ പുരോഹിതന്‍ പ്രധാനമന്ത്രിയുടെ വേഷം കെട്ടുകയാണോ ചെയ്യുന്നത്?”. പുലിമടയില്‍ ചെന്ന് ഈഡിപ്പേടിയില്ലാതെ പുലികളെ നിര്‍ഭയം നേരിടുന്ന സഖാവ് ജോണ്‍ ബ്രിട്ടാസ്. Proud of You.