വിലക്കയറ്റത്തിൽ വ്യാപാരികൾക്ക് തിരിച്ചടി; വാണിജ്യ എൽപിജി വില വീണ്ടും ഉയർന്നു

single-img
1 October 2026

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62.50 രൂപയാണ് കൂട്ടിയത്. തുടർച്ചയായി രണ്ടാം മാസമാണ് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്.

പുതിയ നിരക്ക് പ്രകാരം ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 2,810 രൂപയാണ് വില. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തട്ടുകടകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് വിലവർധന നേരിട്ട് ബാധിക്കുക.

അതേസമയം, വിമാന ഇന്ധനമായ എടിഎഫ് (Aviation Turbine Fuel) വിലയും വർധിപ്പിച്ചു. കിലോലിറ്ററിന് 16 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യ എൽപിജിക്ക് പിന്നാലെയുള്ള എടിഎഫ് വിലവർധനയും വ്യോമയാന മേഖലയിലെ ചെലവുകളെ ബാധിച്ചേക്കും.