മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകും; രാഹുല്‍ഗാന്ധിയും ഖര്‍ഗെയുമായുമായുള്ള കൂടിക്കാഴ്ച നടന്നില്ല

single-img
12 May 2026

സംസ്ഥാനത്തെ മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകിയേക്കും. ഇന്ന് രാത്രിയോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കുമെന്ന് ആദ്യം സൂചനകളുണ്ടായിരുന്നെങ്കിലും നാളെയും നിര്‍ണായക ചര്‍ച്ചകള്‍ നടക്കുമെന്നും പ്രഖ്യാപനം അതിനുശേഷം മാത്രമായിരിക്കുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായുമായുള്ള കൂടിക്കാഴ്ച ഇന്ന് ഉണ്ടായേക്കില്ല. നാളെയാകും അന്തിമ കൂടിയാലോചനകള്‍ നടക്കുക. രാഹുല്‍ഗാന്ധി മായുള്ള കൂടിക്കാഴ്ചയ്ക്ക് വി എം സുധീരന്‍ എത്തി. ജന്‍പത്ത് പത്തിലാണ് കൂടിക്കാഴ്ച നടക്കുന്നത്.

അതേസമയം മുഖ്യമന്ത്രിയായി ആരെ തിരഞ്ഞെടുക്കണം എന്നത് സംബന്ധിച്ച് സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ ആസൂത്രിതമെന്ന് കേരളത്തില്‍ നിന്നുള്ള ചില നേതാക്കള്‍ എഐസിസി നേതൃത്വവുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു. ഇത് ജനകീയ പ്രതിഷേധങ്ങള്‍ അല്ല. ഹൈക്കമാന്‍ഡിനെ സമ്മര്‍ദത്തിലാക്കുക മാത്രമായിരുന്നു ലക്ഷ്യം എന്നും നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞെന്നാണ് വിവരം.