കുതിരക്കച്ചവടം നടക്കാത്ത ഇടങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണ്; ബിജെപിക്കെതിരെ മുഖ്യമന്ത്രി

single-img
8 November 2022

ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനും സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മേല്‍ കടന്നു കയറാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

തങ്ങൾ വിചാരിക്കുന്നപോലെ കുതിരക്കച്ചവടം നടക്കാത്ത ഇടങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാരിന്റേയും നിയമസഭയുടേയും അധികാരത്തില്‍ കൈ കടത്തുന്നെന്നും ബിജെപിയുടെ പേരെടുത്തുപറയാതെ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ: ‘കുതിരക്കച്ചവടം നടക്കാത്തയിടങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണ്. കുതിരക്കച്ചവടം പഴയ പ്രയോഗമാണ്. പുതിയ വാക്ക് കണ്ടെത്തണം. ഇപ്പോള്‍ വില വല്ലാതെ കൂടിയിട്ടുണ്ട്. ഒരു കുതിരയുടെ വിലയൊന്നും അല്ല.കേരളത്തെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമവുമായി ചിലര്‍ വരുന്നു. കേരള ബദല്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു’