തെരുവ് നായ അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 3 ആം ക്ലാസുകാരി അപകട നില തരണം ചെയ്തു

20 June 2023

കണ്ണൂര്‍: കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായ അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 3 ആം ക്ലാസുകാരി ജാൻവി അപകട നില തരണം ചെയ്തു.
കുട്ടിയുടെ കാലിലും തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇന്നലെ വീട്ടു മുറ്റത്ത് വെച്ചാണ് കുട്ടിയെ തെരുവ് നായകള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. രക്ഷിതാക്കള്‍ ഓടിയെത്തിയതിനാലാണ് വൻ അപകടം ഒഴിവായത്. സംഭവത്തില്‍ പ്രതിഷേധിച്ചു ഇന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസിലേക്ക് യുഡിഫ് പ്രതിഷേധ മാര്‍ച് നടക്കും. ഏതാനും ദിവസം മുൻപാണ് ഇതേ പഞ്ചായത്തില്‍ 11 വയസുകാരൻ നിഹാല്‍ നൗഷാദിനെ തെരുവ് നായകള്‍ കടിച്ചു കൊന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തെരുവ് നായകളെ പിടികൂടുന്നത് ഊര്‍ജ്ജിതമാക്കും എന്ന് ജില്ലാപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.