സിജെ റോയിയുടെ മരണം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന് കത്ത് നൽകി

single-img
2 February 2026

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്ത് നൽകി. ഇൻകം ടാക്‌സ് പരിശോധനയ്ക്കിടെ നിശ്ചിത പ്രോട്ടോക്കോളുകൾ പാലിക്കപ്പെടാതിരുന്നതായി മുഖ്യമന്ത്രി കത്തിൽ ആരോപിച്ചു.

റിട്ടയർഡ് ഹൈക്കോടതി ജഡ്ജിയെ ജുഡീഷ്യൽ കമ്മീഷനായി നിയമിച്ച് സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഡോ. റോയ് സി ജെയുടെ കുടുംബം ഉന്നയിക്കുന്ന ഗുരുതര ആരോപണങ്ങൾ വിശദമായി പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഒരു മുറിയിൽ പരിശോധന നടക്കുന്നതിനിടെ മറ്റൊരു മുറിയിലേക്ക് പോയി സ്വയം വെടിവെക്കാൻ എങ്ങനെ സാധിച്ചുവെന്നത് സംശയാസ്പദമാണെന്നും, ഈ മരണം ബിസിനസ് മേഖലയിലും പൊതുസമൂഹത്തിലും വലിയ ഞെട്ടൽ സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.