പുറത്താക്കൽ വ്യാജ പ്രചാരണങ്ങൾക്ക് ശേഷം ആദ്യമായി ചൈനീസ് പ്രസിഡന്റ് പൊതുവേദിയിൽ

single-img
27 September 2022

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആഴ്ചകൾക്ക് മുമ്പ് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ മീറ്റിംഗിൽ നിന്ന് രാജ്യത്തേക്ക് മടങ്ങിയതിന് ശേഷം അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ടതായി വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ പ്രചാരണങ്ങൾക്ക് ശേഷം ആദ്യമായി അദ്ദേഹം പൊതുവേദിയിൽ പരസ്യമായി പ്രത്യക്ഷപ്പെട്ടു.

ചൈനീസ് സ്റ്റേറ്റ് മീഡിയ പങ്കിട്ട അപ്‌ഡേറ്റുകൾ പ്രകാരം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മേധാവി ചൊവ്വാഴ്ച ബീജിംഗിൽ ഒരു എക്സിബിഷൻ സന്ദർശിച്ചിരുന്നു. പ്രീമിയർ ലീ കെകിയാങ്, പൊളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി നേതാവ് ലി ഷാൻഷു, വാങ് യാങ്, വാങ് ഹുനിംഗ്, ഷാവോ ലെജി, ഹാൻ ഷെങ് എന്നിവരുൾപ്പെടെയുള്ള മറ്റ് ചൈനീസ് നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പങ്കിട്ട ദൃശ്യങ്ങളും ട്വീറ്റുകളും വ്യക്തമാക്കുന്നു.

ഈ മാസം ആദ്യം ചൈനീസ് നേതാവ് ബീജിംഗിൽ വീട്ടുതടങ്കലിലാണെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനത്തു നിന്ന് നീക്കിയെന്നും കിംവദന്തികൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. മാത്രമല്ല, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് വീട്ടുതടങ്കലിലാണെന്ന റിപ്പോർട്ടുകൾക്കൊപ്പം ചൈനയിൽ സൈനിക അട്ടിമറി നടന്നെന്നും പ്രചാരണമുണ്ടായി

അതേസമയം, ചൈനയിൽ ഷിയുടെ അധികാരം കൂടുതൽ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ, അടുത്ത മാസം 20-ാം പാർട്ടി കോൺഗ്രസിൽ സിസിപി അതിന്റെ ഭരണഘടന ഭേദഗതി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മാവോയ്ക്ക് ശേഷം 1982-ൽ നിർത്തലാക്കപ്പെട്ട പാർട്ടി ചെയർമാൻ എന്ന പരമപ്രധാനമായ സ്ഥാനം പുനഃസ്ഥാപിക്കാനും ഭേദഗതിക്ക് കഴിയും.