മോദിയുടെ ഭരണകാലത്ത് ചൈന ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ല: അമിത് ഷാ

single-img
9 April 2024

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലയളവിൽ ചൈന ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധം നടന്ന കാലത്ത് അസമിനോട് ബൈ ബൈ പറഞ്ഞ നെഹ്റുവിനെ ജനങ്ങൾ മറക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

അസമിലുള്ള 80 ശതമാനം മേഖലകളിലും അഫ്സ്പ നിയമം എടുത്തുമാറ്റി മുസ്ലീം വ്യക്തി​ഗത നിയമം കൊണ്ടുവരുമെന്നാണ് ഇപ്പോൾ കോൺ​ഗ്രസ് പറയുന്നത്. എന്നാല്‍, ബിജെപി ഏകീകൃത വ്യക്തി നിയമംകൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അസമിൽ സംഘടിപ്പിച്ച ബിജെപി റാലിയിൽ അമിത് ഷാ വ്യക്തമാക്കി.