ക്യൂബ, അമേരിക്ക സന്ദർശനം; മുഖ്യമന്ത്രി കേന്ദ്രത്തിന്റെ അനുമതി തേടും

single-img
4 May 2023

കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബയും അമേരിക്കയും സാധ്യത . ലോക കേരളസഭയുടെ മേഖല സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി അമേരിക്ക സന്ദർശിക്കുന്നത്. ഈ യാത്രയുടെ കേന്ദ്രാനുമതി തേടുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നതായും തീയതി തീരുമാനിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

ഇതോടൊപ്പം സൗദി അറേബ്യയും മുഖ്യമന്ത്രി സന്ദർശിച്ചേക്കും. ലോക കേരളസഭയുടെ മേഖല സമ്മേളനം അമേരിക്കയിലും സൗദി അറേബ്യയിലുമാണ് ഇത്തവണ നടക്കുന്നത്. ജൂണിൽ അമേരിക്കയിലും സെപ്റ്റംബറിൽ സൗദിയിലുമായിരിക്കും ലോക കേരളസഭയുടെ മേഖല സമ്മേളനം നടക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹരികൃഷ്ണൻ നമ്പൂതിരി, നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത് കോലശേരി എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.

ഇവരുടെ യാത്രയ്ക്ക് അനുമതി നൽകി സർക്കാർ ഉത്തരവ് ഇറങ്ങി.അതേസമയം, കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ യുഎഇ യാത്ര കേന്ദ്ര സർക്കാർ വിലക്കിയിരുന്നു. അബുദാബി നിക്ഷേപ സം​ഗമത്തിൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് പറഞ്ഞാണ് കേന്ദ്രം സന്ദർശനം വിലക്കിയത്.