പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായി ചമഞ്ഞ് തട്ടിപ്പ് നടത്തി; ഗുജറാത്ത് സ്വദേശി അറസ്റ്റില്‍

single-img
17 March 2023

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ വ്യക്തി ജമ്മു കശ്മീരില്‍ അറസ്റ്റിലായി. ഗുജറാത്തുസ്വദേശിയായ കിരണ്‍ പട്ടേലിനെയാണ് മാര്‍ച്ച് മൂന്നിന് ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ ഡയറക്ടറാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്.

സംസ്ഥാനത്തെ ശ്രീനഗറിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡോ. കിരണ്‍ ജെ പട്ടേല്‍ എന്ന പേരില്‍ ഇയാള്‍ക്ക് ഒരു വെരിഫെയ്ഡ് ട്വിറ്റര്‍ അക്കൗണ്ട് ഉണ്ട്. ബിജെപിയുടെ ഗുജറാത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ്സിംഹ വഗേല ഉൾപ്പെടെയുള്ളവർ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്.