സിപിഎം ഇലക്ടറൽ ബോണ്ട് വാങ്ങി എന്ന് പറഞ്ഞത് തെളിയിക്കാൻ വെല്ലുവിളിക്കുന്നു: മന്ത്രി വി ശിവൻകുട്ടി

single-img
20 April 2024

സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പെരുംനുണയനാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സിപിഎം ഇലക്ടറൽ ബോണ്ട് വാങ്ങിയെന്നാണ് വി ഡി സതീശൻ പറഞ്ഞത്. ഇത് തെളിയിക്കാമെന്നും വി ഡി സതീശൻ മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചപ്പോൾ പറഞ്ഞു.

ശരിയ്ക്കും ആർജ്ജവമുള്ള രാഷ്ട്രീയ പ്രവർത്തകൻ ആണെങ്കിൽ ഇക്കാര്യം തെളിയിക്കാൻ വി ഡി സതീശൻ തയ്യാറാകണം. ബിജെപിയോടൊപ്പം ഇലക്ടറൽ ബോണ്ട് വാങ്ങിയ രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ്. ആ കോൺഗ്രസിന്റെ നേതാവാണ് സുപ്രീംകോടതിയിൽ ഇലക്ടറൽ ബോണ്ടിനെതിരായ നിയമപ്പോരാട്ടം നടത്തുകയും വിജയിക്കുകയും ചെയ്ത സിപിഎം ഇലക്ടറൽ ബോണ്ട് വാങ്ങിയെന്ന് നുണ പറയുന്നത്.

എല്ലാകാര്യത്തിലും ഇത്തരം സത്യവിരുദ്ധ നിലപാട് ആണ് വി ഡി സതീശൻ സ്വീകരിക്കുന്നത്. അത് ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.