കൊളീജിയം തർക്കം; ജുഡീഷ്യറിയെ പിടിച്ചെടുക്കാന്‍ കേന്ദ്രസർക്കാർ ശ്രമിക്കുന്നു: ജയറാം രമേശ്

single-img
11 December 2022

ജഡ്ജിമാരുടെ നിയമന വിഷയത്തില്‍ സുപ്രീംകോടതിയും കേന്ദ്ര സർക്കാരും ഇരു ചേരിയിലായത് ചർച്ചയായിരുന്നു. ഇതിനെ ഇപ്പോൾ രാഷ്ട്രീയ ആയുധമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രതിപക്ഷം. ജുഡീഷ്യറിയെ പിടിച്ചെടുക്കാന്‍ കേന്ദ്ര സർക്കാ‍ർ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി ജയറാം രമേശ് വിമർശിച്ചു.

നിലവിൽ ജഡ്ജി നിയമന വിഷയത്തില്‍ സുപ്രീംകോടതിയും സർക്കാരും തമ്മില്‍ വാക്പോര് തുടരുകയാണ്. ഭരണഘടന സ്ഥാപനങ്ങളെ വരുതിയിലാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന വിമർശനമുള്ളപ്രതിപക്ഷം ,അതിന് ഉദാഹരണമായാണ് കൊളീജിയം വിവാദം ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു കൊളീജിയം തർക്കത്തില്‍ പാർലമെന്റില്‍ ചർച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി അടിയന്തരപ്രമേയ നോട്ടീസ് നൽകിയത് . കൊളീജിയം നിയമനത്തിനെതിരെ കേന്ദ്രസർക്കാരും ഉപരാഷ്ട്രപതിയും വിമർശനം ഉന്നയിച്ചത് ദൗര്‍ഭാഗ്യകരമെന്നും മനീഷ് തിവാരിപറഞ്ഞു.