പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അമേരിക്കയിൽ കേസ്

single-img
1 September 2022

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി, മുതിര്‍ന്ന വ്യവസായി ഗൗതം അദാനി എന്നിവര്‍ക്കെതിരെ യുഎസില്‍ കേസ്.

അഴിമതി, പെഗാസസ് സ്പൈവെയറിന്റെ ഉപയോഗം എന്നിവ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ഡോക്ടറാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

റിച്ച്‌മണ്ട് ആസ്ഥാനമായുള്ള ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. ലോകേഷ് വുയുരു ആണ് ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ സ്ഥാപകനും ചെയര്‍മാനുമായ പ്രൊഫസര്‍ ക്ലോസ് ഷ്വാബിന്റെ പേരും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് കൊളംബിയയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി സമന്‍സ് അയച്ചു.

മോദിയും റെഡ്ഡിയും അദാനിയും മറ്റുള്ളവരും യുഎസില്‍ വലിയ തോതിലുള്ള പണമിടപാടുകളും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ചാര സോഫ്റ്റ്‌വെയര്‍ പെഗാസസ് ഉപയോഗിക്കുന്നതും ഉള്‍പ്പെടെ അഴിമതിയില്‍ ഏര്‍പ്പെടുന്നുവെന്ന് ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോക്ടര്‍ ആരോപിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ ഡോക്ടര്‍ തെളിവൊന്നും ഹാജരാക്കിയിട്ടില്ല