പൊള്ളിച്ചത് ഇൻഡക്ഷൻ സ്റ്റവ്വില്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ പാത്രം ചൂടാക്കി;ആന്ധ്രാ സ്വദേശി ലോഹിത കസ്റ്റഡിയില്‍

single-img
25 May 2023

വെള്ളായണി കോളേജ് ഹോസ്റ്റലിലെ അതിക്രമത്തില്‍ പ്രതി ആന്ധ്രാ സ്വദേശി ലോഹിത കസ്റ്റഡിയില്‍. ആക്രമണത്തിന് ഇരയായത് ആന്ധ്രാ സ്വദേശിയായ ദീപികയാണ്.

ദീപികയുടെ അമ്മയെ ലോഹിത അസഭ്യം പറഞ്ഞതാണ് തര്‍ക്കത്തിനും ആക്രമണത്തിനും കാരണമെന്ന് പൊലീസ് പറയുന്നു. ഇൻഡക്ഷൻ സ്റ്റവ്വില്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ പാത്രം ചൂടാക്കിയാണ് പൊള്ളിച്ചത്. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച്‌ തലക്കടിച്ചും പരിക്കേല്‍പ്പിച്ചു. ലോഹിതക്കെതിരെ മാരകായുധം കൊണ്ട് ആക്രമിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.