ഗുജറാത്തിൽ മിന്ദോല നദിക്ക് കുറുകെയുള്ള പാലം തകർന്നു; 15 ഗ്രാമങ്ങളെ ബാധിച്ചു

single-img
14 June 2023

ഗുജറാത്തിലെ താപി ജില്ലയിലെ വ്യാരാ തെഹ്‌സിലിലെ മൈപൂർ, ദേഗാമ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡിലെ മിന്ദോല നദിക്ക് കുറുകെയുള്ള പാലം തകർന്നു. പാലത്തിന്റെ തകർച്ച പതിനഞ്ചോളം ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

2021-ലാണ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും ഇതിന് രണ്ട് കോടി രൂപ ചെലവായെന്നും വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷമേ പാലത്തിന്റെ തകർച്ചയുടെ കാരണം വ്യക്തമാകൂവെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ നിരവ് റാത്തോഡ് പറഞ്ഞു.

അടുത്തിടെ ബിഹാറിലെ ഭഗൽപൂരിൽ അഗുവാനി-സുൽത്താൻഗഞ്ച് പാലം തകർന്നിരുന്നു. ഗംഗാനദിക്ക് മുകളിലൂടെ ഭഗൽപൂർ, ഖഗാരിയ ജില്ലകളെ ബന്ധിപ്പിക്കുന്നതിനാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 1,770 കോടിയിലധികം ചെലവ് വരുന്ന ഇത് 2019 ഓടെ പൂർത്തിയാകേണ്ടതായിരുന്നു.