വരന്റെ വീട്ടുകാര്‍ രണ്ടാമത് പപ്പടം ചോദിച്ചപ്പോള്‍ നൽകിയില്ല; ആലപ്പുഴയിൽ വിവാഹവേദിയില്‍ കൂട്ടത്തല്ല്

single-img
29 August 2022

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മുട്ടത്ത് സദ്യയിൽ വീണ്ടും പപ്പടം കിട്ടാത്തതിന്റെ പേരില്‍ വിവാഹവേദിയില്‍ കൂട്ടത്തല്ല്. കൂട്ടയടിയിൽ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മുട്ടത്തെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്.

മുട്ടം സ്വദേശിയായ വധുവിന്റേയും തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റേയും വീട്ടുകാരാണ് കഥാപാത്രങ്ങൾ. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ, വരന്റെ വീട്ടുകാര്‍ സദ്യ കഴിക്കുന്നതിനിടെ രണ്ടാമത് പപ്പടം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതോടെയാണ് കൂട്ടത്തല്ല് ആരംഭിക്കുന്നത് .

ഇതിനിടെ വിഷയത്തിൽ ഇടപെട്ട ഓഡിറ്റോറിയം ഉടമയ്ക്കും മര്‍ദനമേറ്റു. ഇദ്ദേഹം ഉൾപ്പെടെയുള്ള സംഘർഷത്തിൽ പരുക്കേറ്റ മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധൂവരന്മാരുടെ കൂട്ടർ ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ച് ഏറ്റുമുട്ടുകയായിരുന്നു.
എന്തായാലും വിഷയത്തിൽ കരീലകുളങ്ങര പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.