തിരുവനന്തപുരത്തു പോലീസിന് നേരെ ബോംബേറ്; പ്രതി സെല്ലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

single-img
13 January 2023

തിരുവനന്തപുരത്തെ തലസ്ഥാനത്ത് കണിയാപുരത്ത് പോലീസിന്റെ നേരെ ബോംബേറ്. പണത്തിനായി യുവാവിനെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളായ അണ്ടൂര്‍കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീര്‍, ഷഫീഖ് എന്നിവരുടെ വീട്ടിൽ പിടികൂടാൻ എത്തിയ പൊലീസിന് നേരെയാണ് ബോംബെറിഞ്ഞത്.

വീടിന്റെ പരിസരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ പൊലീസിന് നേരെ മഴുവെറിഞ്ഞുവെന്നും ആരോപണം ഉണ്ട്. പിന്നാലെ പ്രതികളില്‍ ഒരാളായ ഷെമീറിനേയും ഇയാളുടെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഷഫീഖ് ഓടി രക്ഷപ്പെടുകയായിരുന്നു.

അതേസമയം, പൊലീസ് സ്റ്റേഷനിലെത്തിച്ച ഷമീര്‍ ആത്മഹത്യക്ക് ശ്രമിച്ചതും നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. ഷെമീര്‍ സ്റ്റേഷനിലെ സെല്ലിനുള്ളില്‍വെച്ച് ബ്ലേഡ്‌കൊണ്ട് കഴുത്തില്‍ പരുക്കേല്‍പ്പിക്കുകയായിരുന്നു. നിലവിൽ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.