പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നിന്നാൽ ബിജെപിക്ക് 100 സീറ്റുകള്‍ പോലും ലഭിക്കില്ല; കോണ്‍ഗ്രസ് ഉടൻ തീരുമാനമെടുക്കണമെന്ന് നിതീഷ് കുമാര്‍

single-img
25 February 2023

2024 ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ രാജ്യത്തെ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിച്ചാല്‍ ബിജെപിക്ക് 100 സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

ഈ കാര്യത്തിൽ കോണ്‍ഗ്രസ് ഇതിനായി ഉടന്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ മുന്നോട്ടുവെച്ച നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ ബിജെപിയെ നൂറിന്റെ താഴെ ഒതുക്കാം. അല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാം.

നിലവിൽ തനിക്ക് ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാന്‍ പ്രതിപക്ഷ ഐക്യത്തിനായി പ്രവര്‍ത്തിക്കുക മാത്രമാണ് ലക്ഷ്യമെന്നും അതിന് ആവശ്യമായ പോരാട്ടങ്ങള്‍ തുടരുമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.