വരും കാലങ്ങളിൽ ബിജെപി കർണാടകയെ സേവിക്കും; ഇപ്പോൾ കോൺഗ്രസിന് അഭിനന്ദനം: പ്രധാനമന്ത്രി

single-img
13 May 2023

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഉറച്ച ലീഡ് നേടിയ കോൺഗ്രസ് പാർട്ടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെ പ്രധാനമന്ത്രി മോദി ബിജെപി പ്രവർത്തകരുടെ പിന്തുണയ്ക്കും കഠിനാധ്വാനത്തിനും നന്ദി പറഞ്ഞു

.”കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ഈ വിജയത്തിന് കോൺഗ്രസ് പാർട്ടിക്ക് അഭിനന്ദനങ്ങൾ. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ ആശംസകൾ നേരുന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു.അതേസമയം, വിജയത്തിൽ കോൺഗ്രസിനെ അഭിനന്ദിക്കുമ്പോഴും, കർണാടകയെ കൂടുതൽ കരുത്തോടെ സേവിക്കുന്നത് ബിജെപി തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

” കർണാടകയിലെ തിരഞ്ഞെടുപ്പിൽ ഞങ്ങളെ പിന്തുണച്ച എല്ലാവരോടും ഞാൻ നന്ദി പറയുന്നു. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ ഞാൻ അഭിനന്ദിക്കുന്നു. വരും കാലങ്ങളിൽ ഞങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ കർണാടകയെ സേവിക്കും,” അദ്ദേഹം ട്വീറ്റ് ചെയ്തു.