മതേതര നിലപാടുള്ളവർക്ക് പ്രവർത്തിക്കാൻ ബിജെപി ഒരിക്കലും നല്ല ഇടമാകില്ല: ശശി തരൂർ

single-img
6 April 2023

രാജ്യത്തെ തന്നെ മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആൻറണിയുടെ ബിജെപി പ്രവേശനം നിരാശാജനകമായ തീരുമാനമെന്ന് ശശി തരൂർ എംപി. കോൺഗ്രസ് പാർട്ടിയെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്താനായി പ്രവർത്തിക്കാൻ അനിലിനോട് താൻ ആവശ്യപ്പെട്ടിരുന്നതായും മതേതര നിലപാടുള്ളവർക്ക് പ്രവർത്തിക്കാൻ ബിജെപി ഒരിക്കലും നല്ല ഇടമാകില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

അതേസമയം, ഇന്ന് കോണ്‍ഗ്രസിന് നേതൃത്വത്തിന് പ്രഹരം നല്‍കിയാണ് അനില്‍ ആന്‍റണി ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ ആസ്ഥാനത്തു കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അനിലിന് അംഗത്വം നല്‍കി. ധര്‍മ്മത്തെ രക്ഷിച്ചാല്‍ ധര്‍മ്മം നമ്മെ രക്ഷിക്കുമെന്ന സംസ്കൃത ശ്ലോകം ചൊല്ലിയായിരുന്നു അനിലിന്‍റെ ബിജെപി പ്രവേശം