ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് 1,917.12 കോടി രൂപ, കോൺഗ്രസിന് ലഭിച്ചത് കേവലം 541.27 കോടി മാത്രം

single-img
20 January 2023

കഴിഞ്ഞ സാമ്പത്തിക വർഷത്തിലും ദേശീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് ബിജെപിക്കു തന്നെ. 1,917.12 കോടി രൂപയാണ് 2021-22 വർഷത്തെ ബിജെപിയുടെ വരുമാനം. എന്നാൽ രണ്ടാം സ്ഥാനത്തു കോൺഗ്രസിനെ പിന്തള്ളി ഇത്തവണ തൃണമൂൽ കോൺഗ്രസ് എത്തി. 545.74 കോടിയാണ് തൃണമൂൽ കോൺഗ്രസിന്റെ 2021- 22ലെ വരുമാനം. അതെ സമയം കോൺഗ്രസിന്റേത് ആകട്ടെ വെറും 541.27 കോടി രൂപയും.

2017നേക്കാൾ വൻ കുതിപ്പാണ് തൃണമൂൽ കോൺഗ്രസിന്റെ വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്. 5.16 കോടിയായിരുന്നു 2017-18ൽ ടി.എം.സിയുടെ വരുമാനം. തൊട്ടടുത്ത വർഷം ഇത് 192.65 കോടിയായി ഉയർന്നു. തുടർന്നുള്ള വർഷങ്ങളിൽ 114.73 കോടി, 74.41 കോടി എന്നിങ്ങനെ വരുമാനം കുറഞ്ഞുവെങ്കിലും 2021-22ൽ 545.74 കോടിയിലേക്ക് ഉയരുകയായിരുന്നു.

162.24 കോടിയാണ് സി.പി.എമ്മിന്റെ വരുമാനം. എൻ.സി.പി. 75.8 കോടി, എൻ.പി.പി. 0.47 കോടി, ബി.എസ്.പി. 43.77 കോടി, സി.പി.ഐ. 2.87 കോടി എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ വരുമാനം. ബിജെപി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ബി.എസ്.പി., എൻ.സി.പി., സി.പി.ഐ., സി.പി.എം., എൻ.പി.പി തുടങ്ങിയ ദേശീയ പാർട്ടികളുടെ 2021 -22ലെ വരുമാനം 3,289.28 കോടി രൂപയെന്നാണ് റിപ്പോർട്ട്.