ഭരണഘടന സ്ഥാപനങ്ങളെ ബിജെപി കൈയടക്കി; ഹിന്ദുത്വ വര്‍ഗീയ അജണ്ട നടപ്പാക്കുന്നു: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
10 February 2024

കേന്ദ്രസർക്കാർ സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ ഇല്ലാതാക്കുകയും രാജ്യത്തിന്റെ എല്ലാ വൈവിദ്ധ്യങ്ങളും ഭരണകൂടം നശിപ്പിച്ചിക്കുകയും ചെയ്‌തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. രാജ്യത്തിന്റെ ഇന്ത്യ എന്ന പേരു പോലും മാറ്റി. ഹിന്ദുത്വ വര്‍ഗീയ അജണ്ട നടപ്പാക്കുന്നു.

നമ്മുടെ ഭരണഘടനയെ മാറ്റുന്നു. കൊടിയെ കാവിക്കൊടിയാക്കുന്നു. രാജ്യത്തിന്റെ ബഹുസ്വര തകര്‍ക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം ആര്‍എസ്എസിന്റെ ഫാസിസ്റ്റ് നയം നടപ്പാക്കുന്നുവെന്നും തുറന്നടിച്ചു. ഏക സിവില്‍ കോഡും കശ്മീര്‍ വിഭജനവുമെല്ലാം ഇതിന്റെ ഭാഗമാണ്. പാര്‍ലമെന്റില്‍ പോലും ചര്‍ച്ചയില്ല. ഭരണഘടന സ്ഥാപനങ്ങളെ ബിജെപി കൈയടക്കി. റിപ്പബ്ലിക് അംഗീകരിക്കാത്തവരാണ് ആര്‍എസ്എസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു