റോബര്‍ട്ട് വധ്രയില്‍ നിന്ന് ഇലക്ടറല്‍ ബോണ്ട് വഴി ബി ജെ പി വാങ്ങിയത് 170 കോടി; കേരളത്തിലും തിരിച്ചടി

single-img
25 March 2024

ഭൂമിയിടപാട് കേസില്‍ നിന്നും ഒഴിവാക്കപ്പെടാൻ റോബര്‍ട്ട് വധ്രയില്‍ നിന്ന് ബി ജെ പി ഇലക്ടറല്‍ ബോണ്ട് വഴി 170 കോടി രൂപ വാങ്ങിയത് കേരളത്തിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് തിരിച്ചടിയാകുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ കെ സുരേന്ദ്രന്‍ എത്തുമ്പോള്‍ പ്രിയങ്കയുടെ ഭര്‍ത്താവായ വധ്രയില്‍ നിന്ന് പണം വാങ്ങിയത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ സംസ്ഥാന ബി ജെ പി നേതൃത്വത്തിന് ഉത്തരം മുട്ടുകയാണ്.

വാർത്താ സമ്മേളനത്തിൽ ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് കെ സുരേന്ദ്രന്‍ മറുപടി പറയാതെ മാറുകയായിരുന്നു. കോൺഗ്രസ് നേതാവായ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധ്ര ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ നിന്നൊഴിവാക്കുന്നതിനായി വധ്രയ്ക്ക് പങ്കാളിത്തമുള്ള ഡി എല്‍ എഫ് കമ്പനി ഇലക്ടറല്‍ ബോണ്ടു വഴി 6 ഘട്ടങ്ങളിലായി 170 കോടി രൂപ ബി ജെ പി യ്ക്ക് കൈമാറിയതിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ഇത്തരത്തിൽ പണം കൈമാറിയതിനു പിന്നാലെ റോബര്‍ട്ട് വധ്രയ്‌ക്കെതിരായ നടപടികള്‍ ബി ജെ പി നേതൃത്വത്തിലുള്ള ഹരിയാന സര്‍ക്കാര്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.