ബി ജെ പിയുടെ പ്രസിഡണ്ട് സുരേന്ദ്രൻ; സൂപ്പർ പ്രസിഡണ്ട് ആരിഫ് മുഹമ്മദ് ഖാൻ: എംവി ജയരാജൻ

single-img
2 December 2022

കേരളത്തിലെ ഇടതുമുന്നണി സർക്കാരിനെ പിരിച്ചു വിടാമെന്നത് കെ സുരേന്ദ്രന്റെ ദിവാസ്വപ്നമാണെന്ന് എം വി ജയരാജൻ. കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ് സുരേന്ദ്രന്റേതെന്നുംകെ സുരേന്ദ്രൻ അധ്യക്ഷനായതിന് ശേഷം ബിജെപിക്ക് ഉള്ള വോട്ടുകൾ നഷ്ടമായതായും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ നടപടികൾ അതിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണ് എന്നും എം വി ജയരാജൻ പറഞ്ഞു.ബി ജെ പിയുടെ പ്രസിഡണ്ട് കെ സുരേന്ദ്രനും സൂപ്പർ പ്രസിഡണ്ട് ആരിഫ് മുഹമ്മദ് ഖാനുമാണ് . അതിനാൽ സ്വന്തം സഹപ്രവർത്തകനായ സുരേന്ദ്രനെ രക്ഷിക്കാനാണ് ഗവർണ്ണർ കത്തയച്ചതെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു .

അതേസമയം, പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് വിവാദം അടഞ്ഞ അധ്യായമെന്ന് പറഞ്ഞ എം വി ജയരാജൻ, പയ്യന്നൂരിൽ ഫണ്ട് തിരുമാറി നടന്നിട്ടില്ലെന്നും മുൻ ഏരിയ സെക്രട്ടറിക്കെതിരെ നടപടിയെടുത്തിട്ടില്ല വി കുഞ്ഞികൃഷ്ണൻ തെറ്റ് ചെയ്തിട്ടില്ല. പാർട്ടിയുമായി സഹകരിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.