ബോളിവുഡ് നടി കങ്കണ റണാവത്തിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നഡ്ഡ

single-img
31 October 2022

ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവത്തിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നഡ്ഡ.

കങ്കണയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച്‌ കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനിക്കുകയെന്നും ജെപി നദ്ദ പറഞ്ഞു.

കങ്കണ റണാവത്ത് പാര്‍ട്ടിയില്‍ ചേരുന്നത് സ്വാഗതം ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്റെ മാത്രം തീരുമാനമല്ല. താഴെത്തട്ടില്‍ നിന്ന് ഒരു കൂടിയാലോചന പ്രക്രിയയുണ്ട്. തെരഞ്ഞെടുപ്പ് കമ്മറ്റി മുതല്‍ പാര്‍ലമെന്ററി ബോര്‍ഡ് വരെയെന്നായിരുന്നു ജെപി നഡ്ഡയുടെ പ്രതികരണം. പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും വിശാലമായ ഇടമുണ്ടെന്നും അദ്ദേഹം പറഞ്ഞു

ബിജെപിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഏത് പദവി വേണമെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുക. ഉപാധികളോടെ ആരെയും പാര്‍ട്ടിയിലേക്ക് എടുക്കില്ല. ഏത് പദവിയിലാണ് അവരെയെല്ലാം ഉള്‍പ്പെടുത്തേണ്ടതെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. നിരുപാധികമായി വരൂ, അതിനുശേഷം പാര്‍ട്ടിയാണ് എല്ലാതീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു