എതിര്‍പ്പുമായി ആര്‍എസ്എസ്; ബിജെപി തൽക്കാലം മുസ്ലിം വീടുകൾ സന്ദർശിക്കില്ല

single-img
16 April 2023

ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യന്‍ വീടുകൾ സന്ദർശിച്ചതിനു പിന്നാലെ മുസ്ലിം വീടുകൾ സന്ദര്ശിക്കും എന്ന് പ്രഖ്യാപിച്ച ബിജെപി സംസ്ഥാന നേതിര്ത്വത്തിനു ആർ എസ് എസ്സിന്റെ മൂക്കുകയർ. വിശദമായ കൂടിയാലോചനക്ക് ശേഷമേ മുസ്ലിം വീടുകൾ സന്ദർശിക്കൂ എന്നാണു ഇപ്പോൾ സംസ്ഥാനത്തെ ബിജെപി നേതാക്കൾ പറയുന്നത്. ഈ മാസം 21 നാണു മുസ്ലിം വീടുകൾ സന്ദർശിക്കാൻ ബിജെപി പ്ലാൻ ചെയ്തത്.

മുസ്ലിങ്ങളുമായുള്ള ബന്ധം ദൃഢമാക്കുമെന്നത്തിന്റെ ഭാഗമായിട്ടാണ് മുസ്ലിം വീടുകൾ സന്ദർശിക്കാൻ ബിജെപി ലക്ഷ്യമിട്ടത്. ആര്‍എസ്എസും ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിക്കുകയും, നേതൃതലത്തില്‍ തന്നെ ആശയക്കുഴപ്പമുണ്ടാകുകയും ചെയ്തതോടെയാണ് പദ്ധതി ഉപേക്ഷിച്ചത്. ഇക്കാര്യം പ്രകാശ് ജാവഡേക്കറിനേയും സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷിനേയും അറിയിച്ചതായും സൂചനയുണ്ട്.

ആര്‍എസ്എസുമായി ദൃഢബന്ധം കാത്തുസൂക്ഷിക്കുന്ന നേതാക്കളാണ് നിലപാടിനെതിരെ ശക്തമായി രംഗത്തു വന്നത്. ആര്‍എസ്എസിന്‍റെ അഭിപ്രായം തന്നെയാണ് ഇവര്‍ പരസ്യമാക്കിയത്. ബിജെപി ആശയം അംഗീകരിച്ചെത്തുന്നവരെ സ്വീകരിച്ചാല്‍ മതിയെന്നും അങ്ങോട്ടു പോയുള്ള നയതന്ത്രം വേണ്ടെന്നുമാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നത്.