ബിജെപി സർക്കാർ ആര്‍എസ്എസ് ട്രസ്റ്റിന് സര്‍ക്കാര്‍ ഭൂമി പതിച്ചുനൽകി; നടപടി മരവിപ്പിച്ച് സിദ്ധരാമയ്യ

single-img
14 July 2023

കര്‍ണാടകയില്‍ ആർ എസ് എസിന്റെ ജനസേന ട്രസ്റ്റിന് കഴിഞ്ഞ ബിജെപി ഭരണകാലത്തു സര്‍ക്കാര്‍ 35.33 ഏക്കല്‍ ഭൂമി പതിച്ചു നല്‍കിയ ഉത്തരവ് കോൺഗ്രസിന്റെ സിദ്ധരാമയ്യ സര്‍ക്കാര്‍ മരവിപ്പിച്ചു . മാത്രമല്ല, പുറമെ ഇത്തരത്തില്‍ ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ അനുവദിച്ച മറ്റ് ഗ്രാന്റുകളും മരവിപ്പിച്ചു. കഴിഞ്ഞ വർഷം സെപ്തംബറിലാണ് ബിജെപി ട്രസ്റ്റിന് ഭൂമി പതിച്ചു നല്‍കിയത്.

കഴിഞ്ഞ ദിവസമായിരുന്നു ബിജെപി എംഎല്‍എ എസ് ടി സോമശേഖര്‍ ഈ ഭൂമി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരില്‍ നിന്നും വിവരങ്ങള്‍ തേടിയത്. പിന്നാലെ റവന്യൂ മന്ത്രി കൃഷ്ണ ബൈരേ ഗൗഡ നല്‍കിയ മറുപടിയിലാണ് ജനസേവ ട്രസ്റ്റിന് 35.33 ഏക്കര്‍ ഭൂമി നല്‍കിയ നടപടി മരവിപ്പിച്ചതായി അറിയിച്ചത്. മുഖ്യമന്ത്രി നൽകിയ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും മറുപടിയില്‍ അറിയിച്ചു.

മൃഗങ്ങള്‍ക്ക് മേയാനായി ഒഴിച്ചിട്ട സര്‍ക്കാര്‍ ഭൂമിയായിരുന്നു ബിജെപി സർക്കാർ ആര്‍എസ്എസ് ട്രസ്റ്റിന് പതിച്ചുനല്‍കിയിരിക്കുന്നത്. ഈ ഭൂമി കൈമാറ്റം ചെയ്യരുതെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ 2018 ല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കൃഷ്ണ ബൈരേ പറഞ്ഞു. എന്നാൽ, സംഘടനയെ അറിയിക്കാതെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടി കൈകൊണ്ടതെന്ന് ജനസേവ സെക്രട്ടറി നിര്‍മല്‍ കുമാര്‍ പറഞ്ഞു.