ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് പണം നൽകുന്നത് ബിജെപി: അരവിന്ദ് കെജ്‌രിവാൾ

single-img
5 November 2022

ഗുജറാത്തിൽ ബിജെപിയും കോൺഗ്രസും ആം ആദ്മി പാർട്ടിക്കെതിരെ ഒത്തുകളിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു. കോൺഗ്രസ് ബിജെപിയുടെ ഭാര്യയെപ്പോലെയാണ്, ഐ ലവ് യു – ഐ ലവ് യു കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിക്കും കോൺഗ്രസിനും ഭർത്താവ്-ഭാര്യ ബന്ധമാണ്. ഇന്നലെ അമിത് ഷായുടെ ഒരു അഭിമുഖത്തിൽ ഞാൻ കേട്ടു, ഇവിടെ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരമെന്ന്, കോൺഗ്രസ് പൂർണ്ണമായും ബിജെപിയുടെ പോക്കറ്റിലാണ്,” അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

നിങ്ങള്ക്ക് ടി വി ചാനലുകളിൽ മനീഷ് സിസോദിയയെക്കുറിച്ച് പോലും ചർച്ചകൾ കാണും, പക്ഷേ എഎപി പ്രാതിനിധ്യമില്ല. ബിജെപിയും കോൺഗ്രസും മാത്രം ആകും പങ്കെടുക്കുക. തങ്ങളുടെ സംവാദ പരിപാടികളിൽ ഒരു എഎപി നേതാവിനെയും ക്ഷണിക്കരുതെന്ന് ഗുജറാത്തിലെ എല്ലാ ടിവി ചാനലുകളെയും ബിജെപി ഭീഷണിപ്പെടുത്തുകയാണെന്നും കെജ്‌രിവാൾ ആരോപിച്ചു.

എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികളും ബി.ജെ.പിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഗുജറാത്തിലെ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുദൻ ഗാധ്വിയും ആരോപണം ഉന്നയിച്ചു. കോൺഗ്രസ് ടിക്കറ്റിൽ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി അവരോട് പറഞ്ഞത്, മത്സയ്ക്കാനുള്ള പണം ബിജെപി നൽകും. ജയിച്ചാൽ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അവർക്ക് ബിജെപിയിൽ ചേരാം. കോൺഗ്രസ് സ്ഥാനാർത്ഥികളോട് കുറഞ്ഞത് 22 സീറ്റെങ്കിലും ജയിക്കണം എന്നാണ് ബിജെപി പറഞ്ഞിരിക്കുന്നത്. ഇസുധൻ ഗാധ്വി ആരോപിച്ചു.