ത്രില്ലടിപ്പിക്കാൻ ഭാരത സർക്കസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയത് മമ്മുട്ടി
ബെസ്റ്റ് വേ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിച്ച് സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസിന്റെ ഫസറ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ബിനു പപ്പു, ഷൈൻ ടോം ചാക്കോ, എംഎ നിഷാദ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ മമ്മുട്ടിയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടത്. ഇതോടപ്പം നിരവധി സെലിബ്രിറ്റി പേജുകളിലൂടേയും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വന്നു. അടവുകൾ അവസാനിക്കുന്നില്ല എന്ന അടിക്കുറിപ്പോടെ എത്തുന്ന ചിത്രം നമ്മുടെ നാട്ടിലെ പോലീസ്- ഭരണകൂട വ്യവസ്ഥകൾ മുഖ്യധാരയിൽ ഇല്ലാത്ത മനുഷ്യരുടെ ജീവതത്തെ എങ്ങിനെ ബാധിക്കുന്നു എന്നു പറയുന്നു.
പൊളിറ്റിക്കൽ ഇൻവസ്റ്റിഗേഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥ മുഹാദ് വെമ്പായത്തിന്റേതാണ്. മേഘ തോമസ്, ആരാധ്യ ആൻ, ജാഫർ ഇടുക്കി, സുനിൽ സുഗത, സുധീർ കരമന,ജയകൃഷ്ണൻ, സാജു നവോദയ, പ്രജോദ് കലാഭവൻ,അഭിജ, സരിത കുക്കു, ജോളി ചിറയത്ത്,ലാലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബിനു കുര്യനാണ് ഛായാഗ്രഹണം. എഡിറ്റർ- സാജൻ. സംഗീതവും പശ്ചാത്തല സംഗീതവും ബിജിബാൽ നിർവഹിക്കുമ്പോൾ ഹരിനാരായണൻ, പിഎൻആർ കുറുപ്പ് എന്നിവർ ഗാനങ്ങൾ എഴുതിയിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. കോ ഡയറക്ടർ- പ്രകാശ് കെ മധു, കലാസംവിധാനം- പ്രദീപ് എം.വി, മേക്കപ്പ് – റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- റിനോയ്, സൗണ്ട് ഡിസൈനർ- ഡാൻ ജോസ്, സ്റ്റിൽസ്- നിദാദ്. പിആർഒ- എഎസ് ദിനേശ്. സോഷ്യൽ മീഡിയ പ്രമോഷൻ- ഒബ്സെക്യൂറ. ചിത്രത്തിന്റെ പിആർ സ്റ്റാറ്റജിയും മാർക്കറ്റിംഗും നിർവഹിക്കുന്നത് കണ്ടന്റ് ഫാക്ടറി മീഡിയ ആണ്.