ഖത്തറിൽ നിങ്ങൾ കാണുക ഏറ്റവും മികച്ച നെയ്മറെ: തിയാഗോ സില്‍വ

single-img
24 November 2022

ഇത്തവണ ഖത്തർ ലോകകപ്പിൽ ഏറ്റവും മികച്ച നെയ്മറെയാവും നിങ്ങൾ കാണുകയെന്ന് ബ്രസീല്‍ പ്രതിരോധനിര താരം തിയാഗോ സില്‍വ. മുൻപ് നടന്ന ലോകകപ്പിനേക്കാള്‍ മുന്നൊരുക്കം നടത്തിയാണ് നെയ്മര്‍ എത്തിയിരിക്കുന്നതെന്ന് ബ്രസീൽ ക്യാപ്റ്റൻ കൂടിയായ തിയാഗോ സില്‍വ സൂചന നൽകി.

ഇപ്പോൾ പ്രായം 30ല്‍ എത്തി നില്‍ക്കുന്ന തന്റെ അവസാന ലോകകപ്പായിരിക്കാം ഇതെന്ന സൂചന നെയ്മര്‍ നല്‍കി കഴിഞ്ഞു. ബ്രസീലിനെ ലോക കിരീടം നേടുന്നതിലേക്ക് നയിച്ച് 22 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കുകയാണ് ഖത്തറില്‍ നെയ്മറുടേയും ലക്ഷ്യം.

“പരിക്കുകള്‍ ഇല്ലാതെ കൂടുതല്‍ നന്നായി കളിക്കുന്ന മെച്ചപ്പെട്ട നെയ്മറെയാണ് നമുക്ക് ഇവിടെ കാണാനാവുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം വിനയമുള്ള വ്യക്തിയാണ് നെയ്മര്‍ എന്നതാണ്. ഈ ലോകകപ്പിനായുള്ള നെയ്മറുടെ ഒരുക്കങ്ങള്‍ വ്യത്യസ്തമായിരുന്നു. 2014ല്‍ നന്നായി കളിക്കുന്ന സമയം നെയ്മറിന് പരിക്കേറ്റു. 2018ലും പരിക്കിനെ തുടര്‍ന്ന് അധികം കളിക്കാനായില്ല.”- തിയാഗോ സില്‍വ പറഞ്ഞു.

നെയ്മര്‍ക്ക് മൈതാനത്തിൽ നന്നായി കളിക്കാന്‍ അവസരം സൃഷ്ടിക്കുക എന്ന ഉത്തരവാദിത്വം ടീമിലെ ഞങ്ങള്‍ കളിക്കാര്‍ പങ്കിടുമെന്നും ബ്രസീല്‍ നായകന്‍ വ്യക്തമാക്കി