കുറുക്കൻ നയമാണ് സിപിഎമ്മിന്റേത്; മുസ്ലീം ലീഗ് കോൺഗ്രസ് വിട്ടുപോകില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്: കെ സുധാകരൻ

single-img
9 July 2023

കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏകീകൃത സിവിൽ കോഡിനെതിരായി സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്ന മുസ്ലീം ലീഗിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. മുസ്ലീം ലീഗ് കോൺഗ്രസ് വിട്ടുപോകില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്.

മുസ്ലിം ലീഗിൻ്റെ വികാര-വിചാരങ്ങൾ ഉൾക്കൊണ്ടാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും അത് തുടരുമെന്നും കെ സുധാകരൻ ഇന്ന് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അതേപോലെ, കുറുക്കൻ നയമാണ് സിപിഐഎമ്മിന്റേത്. മുസ്ലീം ലീഗിനെ കോൺഗ്രസിൽ നിന്ന് അകറ്റുക എന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ലക്ഷ്യമാണ്.

അതിനായുള്ള ശ്രമങ്ങൾ അവർ തുടർന്നുകൊണ്ടേയിരിക്കും. ആ കെണിയിൽ വീഴുന്നില്ല എന്നതാണ് മുസ്ലിം ലീഗിന്റെ പ്രത്യേകത. മുസ്ലീം ലീഗിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.