കോടതി ശിക്ഷിച്ചത് കൊണ്ട് കുറ്റവാളിയാകില്ല; വിധിയിൽ മേൽക്കോടതിയെ സമീപിക്കും: ഇപി ജയരാജൻ

single-img
27 February 2024

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിയോട് പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാർട്ടിക്കു ബന്ധം വരുമോയെന്ന് ഇപി ജയരാജൻ പറഞ്ഞു. യുഡിഎഫ് നിരപരാധികളെ ഉൾപ്പെൾത്തുകയായിരുന്നു. കോടതി ശിക്ഷിച്ചത് കൊണ്ട് കുറ്റവാളിയാകില്ല. വിധിയിൽ മേൽക്കോടതിയെ സമീപിക്കുമെന്നും ഇപി പറഞ്ഞു.

സിപിഎമ്മുകാരെ തൂക്കിക്കൊല്ലാത്തത് കൊണ്ട് ചിലർക്ക് വിഷമമുണ്ട്. നിരപരാധികളായ പാർട്ടി നേതാക്കളെ ഉൾപ്പടുത്തുകയായിരുന്നു കോൺഗ്രസ്. കുഞ്ഞനന്തൻ ആരെയും ഉപദ്രവിക്കാത്ത ആളാണ്. മോഹനൻ മാഷിനെ ഉൾപ്പെടുത്തിയില്ലേ. എല്ലാ കാര്യങ്ങളും ജനങ്ങൾക്ക് അറിയാം. അത് വടകരയിലുള്ളവർക്കും അറിയാം. സിപിഎമ്മിന് ഒരു പങ്കുമില്ല ഈ കേസിലെന്നും ഇപി കൂട്ടിച്ചേർത്തു.