ബേസിൽ ജോസഫ് – ദർശന സിനിമ ‘ജയ ജയ ജയ ജയ ഹേ’ ; റിലീസ് പ്രഖ്യാപിച്ചു

single-img
7 October 2022

ബേസിൽ ജോസഫും ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം പുതിയ ചിത്രം ജയ ജയ ജയ ജയ ഹേയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം 28ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ചിയേഴ്‌സ് എന്റർടൈൻമെന്റസ് പ്രൊഡ്യൂസ് ചെയ്യുന്ന ഈ സിനിമയ്ക്ക് വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ രചിക്കുന്നത്. പൂർണ്ണമായ ഒരു ഫാമിലി എന്റർടെയ്നർ ആയ ചിത്രത്തിൽ വലിയ താര നിര അണിനിരക്കുന്നുണ്ട്. ദീപാവലി റീലീസായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.