• #FarmersProtest
  • #Covid19
  • #covidvaccine2021
  • #KeralaBudget
  • Follow Us:
Logo
16 Oct, Friday
  • Home
  • Video
  • News
  • Entertainment
  • Health
  • Science
  • Sports
  • Travel
  • Latest News
  • Breaking News
  • Kerala
  • National
  • World
  • Entertainment
  • Health & Life Style
  • Politics
  • Religion
  • Science World
  • Technology
  • Travel
  • Video
  • Women

Entertainment

  • Fashion
  • Movies
  • More

Sports

  • Cricket
  • Football
  • More

World

  • Asia
  • Middle East
  • Europe
  • More

Social Buzz

  • You Tube
  • Instagram
  • Telegram
  • More

Pravasi

  • Australia
  • Canada
  • Gulf
  • Kuwait
  • More

Local News

  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • More
Breaking News: ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്; കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും സുപ്രീംകോടതി നോട്ടീസ് ◆ കിഫ്ബിയെ തകർക്കാനുള്ള നീക്കത്തിന് ന്യായീകരണം നിരത്തി മുഖ്യമന്ത്രി ◆ കിഫ്ബി പദ്ധതികൾ വെട്ടിച്ചുരുക്കാൻ നീക്കം; വിമർശനവുമായി തോമസ് ഐസക് ◆ പ്രതിഷേധത്തിൽ പങ്കെടുത്തതിന് നടപടി; നടൻ ഇമ്രാൻ ഖാനോട് ഒക്ടോബർ 28-നകം ഇന്ത്യ വിടാൻ നിർദേശം ◆ മാസപ്പടി കേസ്: പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; അപ്പീൽ അനുമതി ഹർജികൾ തള്ളി ◆ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്ത് സിജെപി; വെള്ളിയാഴ്ച ദേശീയപതാകയുമായി ഡൽഹിയിൽ ഒത്തുചേരാൻ നിർദേശം ◆ മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്കറിയക്കെതിരെ വധഭീഷണി: കോം ഇന്ത്യ അപലപിച്ചു ◆ മദ്യപിച്ച് വാഹനമോടിക്കുന്നത് അനുവദിക്കില്ല; പൊലീസിനെ ഭീഷണിപ്പെടുത്തിയാൽ കർശന നടപടി: രമേശ് ചെന്നിത്തല ◆ വൈദ്യുതി പ്രതിസന്ധി: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; കരാർ റദ്ദാക്കിയെന്നത് നുണയെന്ന് ആരോപണം ◆ ഗ്യാനേഷ് കുമാറിന്റെ രാജിവരെ സമരം തുടരും; ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് ഇൻഡ്യ മുന്നണി ◆
Breaking News Latest News National

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാൽ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പണമില്ല: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

single-img
News Desk 14 March 2024

ആദായ നികുതി എന്നപേരിൽ പേരില്‍ കോൺഗ്രസ് പാർട്ടിയുടെയും പോഷക സംഘടനകളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പച്ചതോടെ തിരഞ്ഞെടുപ്പിന് ചിലവഴിക്കാന്‍ പണമില്ലെന്നും ഇത് മോദി സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

കേന്ദ്രസർക്കാരിന്റെ മേല്‍നോട്ടത്തില്‍ ഇ.ഡി യും ആദായ നികുതി വകുപ്പും ചേര്‍ന്നാണ് പാര്‍ട്ടി അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നും വലിയ പിഴ ചുമത്തിയിരിക്കുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു. ജനങ്ങൾ നൽകിയ പണമാണ് പാര്‍ട്ടി അക്കൗണ്ടിലുള്ളത്. ഇതാണ് കേന്ദ്രം മരവിപ്പിച്ചിരിക്കുന്നത്. ഇതേ സമയം ഇലക്ടറല്‍ ബോണ്ടിനെ കുറിച്ച് വെളിപ്പെടുത്താന്‍ ബി.ജെ.പി തയ്യാറാവുന്നില്ലെന്നും അതവരുടെ കള്ളത്തരം പുറത്ത് വരുന്നത് കൊണ്ടാണെന്നും ഖാര്‍ഗെ ആരോപിച്ചു.

മോഷണവും തെറ്റായ കാര്യങ്ങളും പുറത്ത് വരുമെന്നത് കൊണ്ടാണ് സമയം നീട്ടി ചോദിച്ചത്. വരുന്ന തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. അഞ്ചുകൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാന്‍ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികതി വകുപ്പ് മരവിപ്പച്ചത്.

ഏകദേശം 210 കോടി പിഴയും ചുമത്തിയിരുന്നു. കോണ്‍ഗ്രസ് ക്രൗഡ് ഫണ്ടിങ്ങിലൂടേയും അംഗത്വത്തിലൂടേയും സമാഹരിച്ച തുകയായിരുന്നു അക്കൗണ്ടിലുണ്ടായിരുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തെ നികുതി കോണ്‍ഗ്രസ് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ അക്കൗണ്ടുകളിലെ 115 കോടി രൂപ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ഈ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി മാര്‍ച്ച് എട്ടിന് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു. പിന്നാലെയായിരുന്നു 210 കോടി രൂപ പിഴയായി അടക്കാന്‍ ആവശ്യപ്പെട്ടത്.

Topics: Bank account congress Election work Kharge
kalyanjewellers
Top Stories
Logo
  • Latest News
  • Breaking News
  • Kerala
  • National
  • World
  • Entertainment
  • Health & Life Style
  • Politics
  • Religion
  • Science World
  • Technology
  • Travel
  • Video
  • Women
  • Fashion
  • Movies
  • Australia
  • Canada
  • Gulf
  • Kuwait
  • Cricket
  • Football
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Asia
  • Middle East
  • Europe
  • Home
  • Privacy
  • Grievance Redressal

© 2026 ഇവാർത്ത | Evartha; Developed by Nextline Logo

Top