പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തുറുപ്പു ചീട്ട് ശ്രീരാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും: ടി പത്മനാഭന്‍

single-img
21 January 2024

നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ വില്‍പ്പനച്ചരക്കായി ശ്രീരാമന്റെ പേര് മാറി എന്ന ആരോപണവുമായി കഥാകൃത്ത് ടി പത്മനാഭന്‍. നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അയോധ്യയായിരിക്കും തുറുപ്പ് ചീട്ട്. ഏറ്റവും വലിയ ശ്രീരാമ ഭക്തന്‍ ഗാന്ധിജിയാണ്. ഗാന്ധി കണ്ട ഏക സിനിമ രാമരാജ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ശ്രീരാമന്റെ പേര് പറഞ്ഞില്ലെങ്കില്‍, പരസ്പരം കാണുമ്പോള്‍ ജയ് ശ്രീറാം എന്ന് വിളിച്ചില്ലെങ്കില്‍ കുത്തിക്കൊല്ലുന്ന നാടാണിത്. അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. ഇനി അത് വര്‍ധിക്കാനാണ് സാധ്യത. ഏറ്റവും വലിയ ശ്രീരാമ ഭക്തന്‍ ഗാന്ധിജിയാണ്. ഗാന്ധി കണ്ട ഏക സിനിമ രാമരാജ്യമാണ്’, അദ്ദേഹം പറഞ്ഞു.

‘പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തുറുപ്പു ചീട്ട് ശ്രീരാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും. അതില്‍ യാതൊരു സംശയമില്ല. ഈ തുറുപ്പ് ചീട്ട് വെച്ചുകൊണ്ടായിരിക്കും അവരുടെ കളി’, ടി.പത്മനാഭന്‍ പറഞ്ഞു.