ഭരണഘടന സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു; ജുഡീഷറിയിൽ പോലും ഇടപെടുന്നു: മുഖ്യമന്ത്രി

single-img
28 March 2024

നമ്മുടെ രാജ്യത്ത് പൗരത്വം ലഭിക്കാൻ മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവന്തപുരത്തു നടന്ന സിഎഎ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഒരു മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവർ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. പക്ഷെ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു . പരിഷ്കൃത രാജ്യങ്ങൾ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല. അതാണ് അങ്ങനെയുള്ള രാജ്യങ്ങൾ ഇന്ത്യയിലെ പൗരത്വ നിയമത്തിൽ ആശങ്ക അറിയിച്ചത്.

kendram കൊണ്ടുവന്ന ദേശീയ പൗരത്വ ഭേദഗതി കേരളത്തിലെ മതനിരപേക്ഷമനസും അംഗീകരിക്കുന്നില്ല.ആർഎസ്എസ് അജണ്ടയാണ് ഇവിടെ നടപ്പാക്കുന്നതെന്നും ഭരണഘടനയെ പിച്ചിചീന്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു. ജുഡീഷറിയിൽ പോലും ഇടപെടുന്നു. അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനെതിരായി ഉപഗോഗിക്കുന്നു.

ഇപ്പോഴിതാ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തന്നെ ജയിലിൽ ഇട്ടു. തങ്ങൾക്ക് തോന്നുന്നത് എന്തും ചെയ്യും എന്നാണ് ആർഎസ്എസ് പറയുന്നത്. ഇലക്ടറൽ ബോണ്ട്‌ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും ഇടത് പാർട്ടികൾ മാത്രമാണ് അത് വേണ്ട എന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.