തിരുവനന്തപുരം ഫോര്‍ട്ട്‌ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം

single-img
30 April 2023

തിരുവനന്തപുരം ഫോര്‍ട്ട്‌ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം. മദ്യപിച്ചു ബഹളം ഉണ്ടാക്കിയതിന് പൊലീസ് കസ്റ്റടിയിലെടുത്ത മരപ്പാലം സ്വദേശി വിവേകിനെ ഇന്ന് പുലര്‍ച്ചെ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം.

വിവേകും സഹോദരന്‍ വിഷ്ണുവും ചേര്‍ന്ന് ആശുപത്രി ഉപകാരണങ്ങളും അടിച്ചു തകര്‍ത്തു. ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസുകാരന് പരുക്കേറ്റു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരെ ഭീതിയിലാഴ്ത്തിയായിരുന്നു ആക്രമണം.