കുട്ടിക്കാലത്ത് എന്നെ ഇന്ദിരാ ഗാന്ധി എന്നാണ് വീട്ടുകാർ വിളിച്ചിരുന്നത്;  കങ്കണ റണാവത്ത്

single-img
20 September 2022

മുൻ പ്രധാന മന്ത്രി ഇന്ദിരാഗാന്ധി ആയി ആരാധകരെ ഞെട്ടിക്കാനുള്ള തയാറെടുപ്പിലാണ് കങ്കണ.

താരം ഇന്ദിരാ ഗാന്ധിയുടെ വേഷത്തില്‍ എത്തുന്ന എമര്‍ജന്‍സി ഇതിനോടകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോള്‍ തന്റെ കുട്ടിക്കാലത്തെ ചിത്രത്തിനൊപ്പം കങ്കണ പങ്കുവച്ച ഓര്‍മകളാണ് ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്ത് തന്നെ ബന്ധുക്കള്‍ ഇന്ദിരാ ഗാന്ധി എന്നാണ് വിളിച്ചിരുന്നത് എന്നാണ് താരം പറയുന്നത്.

കുട്ടി കങ്കണയുടെ ഹെയര്‍ സ്റ്റൈലാണ് ഇന്ദിരാഗാന്ധി എന്ന പേര് നേടിക്കൊടുത്തത്. സ്‌കൂള്‍ യൂണിഫോം ധരിച്ചു നില്‍ക്കുന്ന കങ്കണയെയാണ് ചിത്രത്തില്‍ കാണുന്നത്. എന്നാല്‍ ആരാധകരെ ശ്രദ്ധ ആകര്‍ഷിക്കുക ചുരുണ്ട ഷോര്‍ട്ട് ഹെയറിലേക്കാണ്. ഹെയര്‍സ്‌റ്റൈല്‍ കാരണം തന്റെ ബന്ധുക്കള്‍ എന്നെ ഇന്ദിരാ ഗാന്ധിയെന്നാണ് വിളിച്ചിരുന്നത് എന്നാണ് താരം ആ ചിത്രത്തിനൊപ്പം കുറിച്ചത്. അതിനു പിന്നാലെ മറ്റൊരു കുട്ടിക്കാല ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. കുട്ടിയായിരുന്ന സമയത്ത് ഞാന്‍ ആരുടേയും ഹെയര്‍ സ്റ്റൈല്‍ പിന്തുടര്‍ന്നിരുന്നില്ല. ഗ്രാമത്തിലെ ബാര്‍ബറിന്റെ അടുത്ത് ഞാന്‍ തന്നെ പോയി മുടിവെട്ടിക്കും. ഷോര്‍ട്ട് ഹെയര്‍ എനിക്ക് ഇഷ്ടമുള്ളതിനാല്‍ അങ്ങനെയാവും മുടി വെട്ടിക്കുക. ഇത് എന്റെ കുടുംബത്തില്‍ ഒരുപാട് തമാശയ്ക്ക് കാരണമായിട്ടുണ്ട്. പട്ടാളത്തില്‍ നിന്നുള്ള എല്ലാ അമ്മാവന്മാരും എന്നെ ഇന്ദിരാ ഗാന്ധി എന്നാണ് വിളിച്ചിരുന്നത്.- കങ്കണ കുറിച്ചു.