കുട്ടിക്കാലത്ത് തന്നെ നോക്കാന്‍ ആരുമില്ലായിരുന്നു; ബാല്യകാല ഓർമകൾ പങ്കു വച്ച് ഷോബി തിലകന്‍
തന്റെ ബാല്യകാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടനും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായി ഷോബി തിലകന്‍. തന്റെ കുട്ടിക്കാലത്ത് തന്നെ നോക്കാന്‍ ആരുമില്ലായിരുന്നു എന്നും താന്‍ അമ്മയുടെ വീട്ടിലാണ് വളര്‍ന്നതെന്നും ഷോബി തിലകന്‍ പറയുന്നു.
തന്റെ കുട്ടിക്കാലത്ത് തന്നെ അച്ഛനും അമ്മയും തമ്മില്‍ വേര്‍പിരിഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എന്റെ കുട്ടിക്കാലത്ത് തന്നെ അച്ഛനും അമ്മയും തമ്മില്‍ വേര്‍പിരിഞ്ഞിരുന്നു. അതിനുശേഷം ഞാന്‍ അമ്മയുടെ വീട്ടിലാണ് വളര്‍ന്നത്. എന്റെ കുട്ടിക്കാലം അത്ര കളര്‍ഫുള്‍ ആയിരുന്നില്ല. ആരുമില്ലാത്ത അവസ്ഥ വരെ എനിക്ക് ഉണ്ടായിട്ടുണ്ട്. ഞാനും ഏറ്റവും മൂത്ത ചേട്ടനും ഒഴിച്ച് ബാക്കി നാല് മക്കളും അച്ഛന്‍ തിലകനൊപ്പമായിരുന്നു. അമ്മ നാടകവുമായി ബന്ധപ്പെട്ട് വേറെ വീട്ടിലുമായിരുന്നു താമസം’.
‘അതുകൊണ്ട് തന്നെ ആരുമില്ലാത്ത അവസ്ഥയിലായിരുന്നു ഞാന്‍ വളര്‍ന്നത്. എട്ടാം ക്ലാസിന് ശേഷമാണ് ഞാന്‍ അച്ഛനെ കാണുന്നത്. പിന്നീട് അദ്ദേഹത്തിനൊപ്പം പോകുകയായിരുന്നു. അമ്മയോട് ഞങ്ങളെ നോക്കാതിരുന്നതെന്താണെന്ന് ഇതുവരെ ചോദിച്ചിട്ടില്ല. സ്‌നേഹം അനുഭവിക്കേണ്ട സമയത്ത് ആരും അടുത്തില്ലായിരുന്നു’.
‘ആ സമയങ്ങളില്‍ എനിക്ക് നിരാശ ബാധിച്ചിരുന്നു. കുട്ടിക്കാലം കരഞ്ഞുകൊണ്ടാണ് ജീവിച്ചത്. അതുകൊണ്ട് തന്നെ ആ സ്നേഹം എന്റെ ഭാര്യ വീട്ടുകാരോടുണ്ട്. എന്റെ വീട്ടുകാരെക്കാള്‍ ഭാര്യ വീട്ടുകാരെയാണ് എനിക്ക് ഇഷ്ടം’ ഷോബി തിലകന്‍ പറഞ്ഞു.