ആയുധ നിയമ കേസിൽ ലാലു പ്രസാദ് യാദവിന് അറസ്റ്റ് വാറണ്ട്

single-img
6 April 2024

ബിഹാറിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന് അറസ്റ്റ് വാറണ്ട്. ഗ്വാളിയറിലെ പ്രത്യേക കോടതിയിൽ 26 വർഷമായി നിലവിലുള്ള ആയുധ നിയമ കേസിലാണ് ലാലു യാദവിന് ഇപ്പോൾ അറസ്റ്റ് വാറണ്ട് നൽകിയത് . കോടതിയിൽ 1998ൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ലാലുവിനായി അഭിഭാഷകരാരും ഹാജരായിരുന്നില്ല.

കഴിഞ്ഞ ഏതാനും കാലങ്ങളായി കേസ് നിർജ്ജീവമായിരുന്നു. അതേസമയം , തനിക്കെതിരായ അറസ്റ്റ് വാറണ്ടിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

കേസിൽ പ്രതിയായ അനധികൃത ആയുധ വിൽപനക്കാരനായ രാജ് കുമാർ ശർമ്മയുടെ മൊഴി അനുസരിച്ചാണ് ലാലു യാദവിനെ പ്രതി ചേർത്തിട്ടുള്ളത്. ഗ്വാളിയറിലെ ആയുധക്കച്ചവടക്കാരിൽ നിന്നു വാങ്ങിയ തോക്കുകൾ ബിഹാറിൽ ലാലു യാദവിന് മറിച്ചു വിറ്റു എന്നായിരുന്നു മൊഴി.