ജൂൺ 9-നകം ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുക അല്ലെങ്കിൽ വലിയ പ്രതിഷേധം നേരിടുക; കേന്ദ്രത്തിന് കർഷക നേതാക്കളുടെ മുന്നറിയിപ്പ്

single-img
2 June 2023

ദേശീയ ഗുസ്തി ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പോരാട്ടത്തിൽ ഇന്ത്യയിലെ മുൻനിര കായികതാരങ്ങളെ പിന്തുണയ്ക്കുന്ന കർഷക നേതാക്കൾ കേന്ദ്രത്തിന് പുതിയ അന്ത്യശാസനം നൽകി.’ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക അല്ലെങ്കിൽ വലിയ പ്രതിഷേധം നേരിടുക.’ – എന്ന് അവർ പറഞ്ഞു.

“ഗുസ്തിക്കാരുടെ പരാതികൾ സർക്കാർ പരിഹരിക്കണമെന്നും അദ്ദേഹത്തെ (ബ്രിജ് ഭൂഷൺ ശരൺ സിംഗ്) അറസ്റ്റ് ചെയ്യണമെന്നും ഞങ്ങൾ തീരുമാനിച്ചു. അല്ലാത്തപക്ഷം, ജൂൺ 9 ന് ഞങ്ങൾ ഗുസ്തിക്കാർക്കൊപ്പം ഡൽഹിയിലെ ജന്തർമന്തറിൽ പോയി രാജ്യത്തുടനീളം പഞ്ചായത്തുകൾ നടത്തും. കർഷക നേതാവ് രാകേഷ് ടികായിത് പറഞ്ഞു.

ഗുസ്തിക്കാർക്കെതിരായ കേസുകൾ പിൻവലിക്കുകയും ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അറസ്റ്റ് നടക്കുകയും വേണം, ടികൈത് പറഞ്ഞു. അതേസമയം, ബിജെപി എംപിയായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് ലൈംഗികപീഡനവും ഭീഷണിപ്പെടുത്തലും ആരോപണങ്ങൾ നേരിടുന്നു. അത്‌ലറ്റുകളെ ലൈംഗികമായി ഉപദ്രവിക്കാൻ ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ) തലവൻ എന്ന പദവി ദുരുപയോഗം ചെയ്‌തെന്ന് ഗുസ്തിക്കാർ ആരോപിച്ചു.

കർഷക സംഘങ്ങൾ ഉത്തർപ്രദേശിൽ ഖാപ് മഹാപഞ്ചായത്ത് നടത്തി, ഗുസ്തിക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പഞ്ചാബിലും ഹരിയാനയിലും ഇന്നലെ പ്രതിഷേധ പരമ്പരകളും നടത്തി. നേരത്തെ, ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ശേഷം പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ച ഗുസ്തിക്കാരെ ഡൽഹി പോലീസ് ഉദ്യോഗസ്ഥർ കൈയ്യേറ്റം ചെയ്തു. ഒളിമ്പിക്, ലോക ചാമ്പ്യൻ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ, സംഗീത ഫോഗട്ട് എന്നിവരാണ് സ്ഥാനമൊഴിയുന്ന ഡബ്ല്യുഎഫ്‌ഐ മേധാവിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.