മയക്കുവെടി വയ്ക്കാന്‍ അനുമതി; അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റും

single-img
5 April 2023

അരിക്കൊമ്പനെ മയക്കു്വെടിവച്ച്‌ പിടികൂടി പറമ്പിക്കുളത്തേയ്‌ക്ക്‌ മാറ്റാൻ ഹൈക്കോടതി ഉത്തരവ്‌. പറമ്പിക്കുളം വനമേഖലയിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നായിരുന്നു ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടത് ഉത്തരവ്. ഇതിനായി ജില്ലാ തലത്തിൽ ടാസ്‌ക്‌ ഫോഴ്‌സ്‌ രൂപീകരിച്ചു. ഡിഎഫ്‌ഒ, ആർഡിഒ, പൊലീസ്‌ സൂപ്രണ്ട്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നിവരാണ്‌ അംഗങ്ങൾ.

പിടികൂടുമ്പോൾ പടക്കം പൊട്ടിക്കൽ, സെൽഫി എന്നിവ വേണ്ടെന്നും കോടതി വ്യക്തമാക്കി.

ആവശ്യത്തിന് വെള്ളവും ഭക്ഷണവുമുണ്ട് എന്നതാണ് പറമ്പിക്കുളം തിരഞ്ഞെടുക്കാൻ ഉണ്ടായ കാരണം. ഈ റിപ്പോർട്ട് അംഗീകരിച്ചാണ് അരിക്കൊമ്പനെ മയക്കു വെടിവെച്ച് പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ ജസ്റ്റിസുമാരായ ജയശങ്കർ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

വാദത്തിനിടെ ഒരു മൃഗത്തെ മാത്രം പിടികൂടുന്നതുകൊണ്ട് പ്രശ്നം അവസാനിക്കില്ലെന്ന് കോടതി ആവർത്തിച്ചു. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷത്തിന് ദീർഘകാല പരിഹാരമാണ് വേണ്ടത് എന്നും, ഇതിനായി ജില്ലാതലത്തിൽ കർമ സമിതികൾ രൂപീകരിക്കണം എന്നും, ഇതിനായി ജനങ്ങളെ കൂടി വിശ്വാസത്തിൽ എടുക്കണമെന്ന് നിർദ്ദേശിച്ച കോടതി ജനജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തമാക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടു.ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങൾ തകർത്തു. 2017ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണെന്ന് നം വകുപ്പ് നൽകിയ സത്യവാങ് മൂലത്തിൽ പറഞ്ഞിരുന്നു.