“അനുരാഗം” ഏറ്റെടുത്ത് കുടുംബ പ്രേക്ഷകർ ; അഡീഷണൽ ഷോകളുമായി അടുത്ത വാരത്തിലേക്ക് മുന്നേറുന്നു

single-img
8 May 2023

ഷഹദ് സംവിധാനം നിർവ്വഹിച്ച് പ്രദർശനത്തിനെത്തിയ അനുരാഗം എന്ന ചിത്രം കൂടുതൽ തീയറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തിച്ചു. ചില തീയറ്ററുകളിൽ അഡിഷണൽ ഷോകളുമായി ചിത്രം അടുത്ത വാരത്തിലേക്ക് മുന്നേറുകയാണ്. കുടംബ പ്രേക്ഷകരാണ് ചിത്രത്തിന്റെ വിജയകുതിപ്പിന് കരുത്തായിരിക്കുന്നത്.

പി.വി ആർ ഗ്രൂപ്പിന്റെ തീയറ്ററുകളിൽ ഇപ്പോൾ പ്രേക്ഷകരുടെ ആവശ്യപ്രകാരം ചിത്രം അഡീഷണൽ ഷോകളുമായി അടുത്ത വാരത്തിലേക്ക് കടന്നിരിക്കുന്നത്. മലയാളത്തിൽ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ നിരവധി പ്രണയ സിനിമകൾക്ക് ഒപ്പം ചേർത്ത് വയ്ക്കാവുന്ന നിലയിലേക്കാണ് അനുരാഗത്തിന്റെ വിജയക്കുതിപ്പ് ഇപ്പോൾ. അഭിനേതാവ് എന്നതിനൊപ്പം എഴുത്തുകാരൻ എന്ന നിലയിലും മറ്റൊരു താര പിറവിയാണ് അശ്വൻജോസ് എന്ന നടന് അനുരാഗമെന്ന സിനിമയിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് പറയാം.

ഷഹദ് എന്ന ക്രാഫ്റ്റ്മാൻ ഡയറക്ടറുടെ കൈയ്യടക്കമുള്ള മേക്കിങ്ങ് ചിത്രത്തെ അതിന്റെ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ്. ഛായാഗ്രഹകൻ സുരേഷ് ഗോപിയും സംഗീത സംവിധായകൻ ജോയലും അനുരാഗം ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് അനുരാഗം പടരുന്നതിനായി മികച്ച സംഭാവനകളാണ് നൽകിയിരിക്കുന്നത്. ജോണി ആന്റണി തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാ പാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.


കുറഞ്ഞ സമയത്തെക്കാണെങ്കിലും വന്നു പോയ കഥാപാത്രങ്ങളെ അവതരിപ്പിച്ച സുധീഷിന്റെ പള്ളീലച്ചനും മണികണ്ഠൻ പട്ടാമ്പിയുടെ രവിയും , ഷീലാമ്മയുടെ അമ്മച്ചിയും തീയറ്റർ വിട്ടിറങ്ങുമ്പോൾ പ്രേക്ഷകരുടെ ഉള്ളിൽ ഉണ്ടാകും. തകർന്നു പോകുന്ന ബന്ധങ്ങൾ കുട്ടികളെ എങ്ങനെയൊക്കെയാകും ബാധിക്കുക എന്നറിയണമെങ്കിൽ ഫാമിലിയോടൊപ്പം തന്നെ ഈ ചിത്രം കാണണം. ലെന, ഗൗതം മേനോൻ, ഗൗരി ജി കിഷൻ എന്നിവരുടെ കഥാപാത്രങ്ങളും കഥാ മുഹൂർത്തങ്ങളും ഈ കാലഘട്ടത്തിലെ ന്യൂക്ലിയർ ഫാമിലികളിൽ സൂക്ഷ്മതയില്ലെങ്കിൽ എന്തു സംഭവിക്കുമെന്നതിന്റെ നേർസാക്ഷ്യമായി മാറുന്നുണ്ട്.

അശ്വിൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കൂട്ടുകാരന്റെ വേഷം ചെയ്ത മൂസി വരുംകാല മലയാള സിനിമയുടെ അഭിവാജ്യ ഘടകമായിരിക്കുമെന്നുറപ്പാണ്. അത്ര തന്നെ കൈയ്യടക്കത്തോടെയാണ് ചിത്രത്തിൽ താരം തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇനി ഒരു പക്ഷേ മൂസിനായകനായെത്തുന്ന സിനിമകളും സംഭവിച്ചേക്കാം. ഈ അവധിക്കാലത്ത് ഫാമിലിക്കൊപ്പം കാണാൻ പറ്റിയ മനോഹര ചിത്രം തന്നെയാണ് അനുരാഗം എന്നതിൽ യാതൊരു സംശയവും വേണ്ട.

ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായാ ലിജോ പോളാണ് ഈ സിനിമയുടെ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത്. പാട്ടുകൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹൻ രാജ്, ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്.

കലാസംവിധാനം- അനീസ് നാടോടി, പ്രൊജക്റ്റ് ഡിസൈനർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സിങ് -ഫസൽ എ ബക്കർ, കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സി.എസ്, മേക്കപ്പ്- അമൽ ചന്ദ്ര, ത്രിൽസ് – മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവിഷ് നാഥ്,ഡിഐ- ലിജു പ്രഭാകർ, സ്റ്റിൽസ്- ഡോണി സിറിൽ, പിആർ & ഡിജിറ്റൽ മാർക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, എ.എസ് .ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്സ്