അഞ്ജലി പി.വി എന്നത് വോട്ടിങ് മെഷീനിൽ അഞ്ജലി നായർ എന്നാക്കണം; ആവശ്യവുമായി എൻഡിഎ സ്ഥാനാർഥി

single-img
31 March 2026

വോട്ടിങ് മെഷീനിലെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി അഞ്ജലി. അഞ്ജലി പി.വി എന്നാണ് ഔദ്യോഗിക രേഖകളിലെ പേരെന്നും, വോട്ടിങ് മെഷീനിൽ അഞ്ജലി നായർ എന്നാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് വരണാധികാരിക്ക് അപേക്ഷ നൽകിയിരുന്നു

ഇക്കാര്യം ആവശ്യപ്പെട്ട് വരണാധികാരിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും അഞ്ജലി കോടതിയെ അറിയിച്ചു. സ്ഥാനാർഥിക്ക് താൻ പൊതുവെ അറിയപ്പെടുന്ന പേര് വോട്ടിങ് മെഷീനിൽ ഉൾപ്പെടുത്താൻ അവകാശമുണ്ട്. പോസ്റ്ററുകളിൽ അടക്കം തൻ്റെ പേര് അഞ്ജലി നായർ എന്നാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.