മില്മ പാല് വില കൂട്ടിയതിനെക്കുറിച്ച്‌ അറിയില്ലെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി

single-img
18 April 2023

തിരുവനന്തപുരം: മില്മ പാല് വില കൂട്ടിയതിനെക്കുറിച്ച്‌ അറിയില്ലെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.

വില വര്ധനവുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയിച്ചിട്ടില്ല. വില വര്ധനവു സംബന്ധിച്ച്‌ മില്മയോട് വിശദീകരണം തേടുമെന്ന് മന്ത്രി അറിയിച്ചു. മില്മ വില വര്ധിപ്പിക്കുമ്ബോള് സ്വാഭാവികമായും വിവരം സര്‍ക്കാരിനെ അറിയിക്കണമായിരുന്നു. എന്നാല് അതുണ്ടായില്ല.

ഇതില് വില വര്ധനവ് വരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. മില്മയുടെ പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് നാളെ മുതല് വില വര്ധിപ്പിക്കുന്നത്. മില്മ റിച്ച്‌ 29 രൂപയായിരുന്നത് 30 രൂപയായി വര്ധിക്കും. 24 രൂപ വിലയുണ്ടായിരുന്ന മില്മ സ്മാര്ട്ടിന് 25 രൂപയായും വില കൂടും.

നീല കവറിലുള്ള പാലിന് വില കൂടില്ല. ഡിസംബറില് പാല് ലിറ്ററിന് ആറുരൂപ മില്മ വര്ധിപ്പിച്ചിരുന്നു.