അനിൽ ആന്റണി രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം രാജ്യ താൽപ്പര്യം ഉയർത്തിപ്പിടിക്കുന്ന വ്യക്തി: വി മുരളീധരൻ

single-img
6 April 2023

അനിൽ ആന്റണി രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം രാജ്യ താൽപ്പര്യം ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. അനിൽ ആന്റണി ബിജെപി ആസ്ഥാനത്തെ അം​ഗത്വം സ്വീകരിക്കുന്ന ചടങ്ങിലായിരുന്നു മുരളീധരന്റെ പരാമർശം.

ഹൈന്ദവ വിഭാഗത്തിൽ നിന്ന് അല്ലാത്തവരെ ബി ജെ പി അംഗീകരിക്കുന്നില്ലെന്ന വിമർശനത്തിന് മറുപടിയാണ് അനിൽ ആൻ്റണിയുടെ ബിജെപിയിലേക്കുള്ള പ്രവേശനമെന്നും മുരളീധരൻ പറഞ്ഞു. ബിജെപിയുടെ സ്ഥാപകദിനമായ ഇന്ന് സന്തോഷകരമായ സുദിനമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

അതേസമയം, ഡൽഹിയിൽ ബിജെപിയുടെ ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനിൽ ആന്‍റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ സ്ഥാപക ദിനത്തിലാണ് അനില്‍ ആന്‍റണി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ബിജെപി കേരളാ അധ്യക്ഷന്‍ കെ സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.