ചാനല്‍ ചര്‍ച്ചകളില്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് അവതാരകര്‍: സുപ്രീം കോടതി

single-img
21 September 2022

രാജ്യത്ത് വിദ്വെഷം നിറഞ്ഞ പ്രസംഗങ്ങള്‍ക്ക് വാര്‍ത്താചാനലുകള്‍ വേദി ഒരുക്കുകയാണെന്ന് സുപ്രീം കോടതിയുടെ വിമർശനം. കര്ത്താ ചാനലുകളിലെ ചര്‍ച്ചകളില്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് അവതാരകരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അപക്ഷേ അങ്ങിനെ ചെയ്യുവാൻ പല അവതാരകരും തയ്യാറാകുന്നില്ല. അവതാരകർ സംബന്ധിച്ചിടത്തോളം ചിലപ്പോൾ അവരുടേതായ രാഷ്ട്രീയം കണ്ടേക്കാം. ചാനലുകള്‍ക്കാവട്ടെ വ്യവസായ താല്‍പര്യങ്ങളും ഉണ്ടാകും. എന്നാല്പോലും വിദ്വേഷ പ്രസംഗം പോലുള്ളവ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ രാജ്യത്തെ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് കെ എം. ജോസഫ്, ഋഷികേശ് റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതായിരുന്നു ഈ സുപ്രധാന നിരീക്ഷണം. ചാനലുകളിൽ ഓരോ വിഷയങ്ങളിലും
ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചുകൊണ്ട് വരുന്ന അതിഥികളെ ചില അവതാരകര്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ജസ്റ്റിസ് കെ എം ജോസഫ് ആരോപിച്ചു.

ശരിക്ക് പറഞ്ഞാൽ ചാനൽ ചര്‍ച്ചകള്‍ പ്രേക്ഷകരുടെ പ്രയോജനത്തിന് വേണ്ടി ഉള്ളതാണ്. പക്ഷെ പലപ്പോഴും ചാനല്‍ ചര്‍ച്ചകള്‍ക്കിടയിലെ ഉച്ചത്തില്‍ ഉള്ള ബഹളത്തിന് ഇടയില്‍ അതിഥികള്‍ക്ക് എങ്ങനെ സംസാരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ആരാഞ്ഞു. വിദേശ രാജ്യങ്ങളില്‍, ചര്‍ച്ചക്കിടയില്‍ ഉണ്ടാകുന്ന വിദ്വേഷ പ്രസംഗങ്ങള്‍ തടയാത്തവര്‍ക്കെതിരെ എതിരെ നടപടി എടുക്കാന്‍ നിയമം ഉണ്ട്. ഇവിടെയും അത്തരം നിയമം അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.